Monday, September 17, 2007

അമ്മ

അയാളുടെ മിക്ക കവിതകളിലും അമ്മ കടന്നു വരാറുണ്ടായിരുന്നു. ഒരു പുഴ പോലെ എന്നും ഒഴുകിയിരുന്നു.

കുളിര്‍ തണലാകുന്ന അമ്മ
സ്നേഹനിധിയായ അമ്മ
സര്‍വ്വം സഹയായ അമ്മ

ഏറ്റവും മികച്ച കവിതയ്ക്കുള്ള പത്തായിരം രൂപ കരസ്ഥമാക്കിയ കവിതയിലും അമ്മയുണ്ടായിരുന്നു.
ഇതറിഞ്ഞ അമ്മ, മകന് എഴുതി-
മോനെ, കഷ്ടതകള്‍ക്കു നടുവില്‍ നിന്നാണ് എഴുതുന്നത്. കിട്ടിയ
പത്തായിരത്തില്‍നിന്ന് ഒരു ആയിരം........
പിന്നെ അയാളെഴുതുന്ന കവിതകളിലൊന്നും അമ്മയുണ്ടായിരുന്നില്ല..!

14 comments:

ആഡൂരാന്‍ said...

അമ്മയാണെല്ലാം...

ശ്രീ said...

ടച്ചിങ്ങ്!
ആഡൂരാനേ... ഇങ്ങനെ ആകാതിരിക്കട്ടെ നമ്മുടെ ബൂലോകരെങ്കിലും!

കുഞ്ഞന്‍ said...

ശ്രീ പറഞ്ഞതു പോലെ, ബൂലോകത്തും,ഭൂമിമലയാളത്തിലും ഇങ്ങനെയാകാതിരിക്കട്ടെ...

അസ്സലായിട്ടുണ്ട്...

ബാജി ഓടംവേലി said...

ശക്‌തമായ വാക്കുകള്‍

സഹയാത്രികന്‍ said...

അയാളിനി കവിതയല്ല എന്തെഴുതിയിട്ടെന്താ കാര്യം...?

നന്നായിരിക്കണൂട്ടോ....!

മൂര്‍ത്തി said...

കൊള്ളാം..

Murali K Menon said...

“പണത്തോടടുത്താളുന്ന ധര്‍മ്മവും കണ്ടുവോ” .. എന്നാണ്. പണം ആവശ്യപ്പെടുമ്പോള്‍ അമ്മയോടുപോലും സ്നേഹം നഷ്ടപ്പെടുന്ന മക്കളുടെ ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നതിപ്പോള്‍.
പണ്ടത്തെ കാലത്തെ കുറിച്ച് കുഞ്ഞുണ്ണി മാഷ് പാടിയത് മറ്റൊരു രീതിയിലായിരുന്നു,
വീട്ടില്‍ നിന്ന് അച്ഛന്‍ മകനയക്കുന്ന കത്താണ്.വരികള്‍ ഓര്‍മ്മയില്ല, എങ്കിലും അര്‍ത്ഥം ഇപ്രകാരം:
“നിനക്കവിടെ സുഖമല്ലേ
മണിയോര്‍ഡര്‍ അയക്കണം”
ഓരോ അന്വേഷണങ്ങള്‍ക്കൊടുവിലും മണിയോര്‍ഡര്‍ അയക്കുവാന്‍ ഓര്‍മ്മപ്പെടുത്തുന്ന വീട്ടുകാര്‍. അത് ഒരുപക്ഷെ ദാരിദ്ര്യത്തിന്റെ കാലഘട്ടമായിരുന്നതിനാല്‍ നമുക്കതിനെ കുറ്റം പറയാനാവില്ല. പക്ഷെ ഇപ്പോള്‍ അതു സംഭവിച്ചുകൂടാ...
കവിത നന്നായി

ആഡൂരാന്‍ said...

എല്ലാവരോടും എന്റെ അകമഴിഞ്ഞ നന്ദി..

ചേട്ടായി said...

ദീപ സ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം

ഓര്‍ക്കുന്നില്ലല്ലൊ നാളെ എനിക്കുമൊരു കുട്ടിയുണ്ടാകും,അവനും/അവളും ഇതുപോലെ....

സജീവ് കടവനാട് said...

തരിക ഞങ്ങള്‍ക്കിനിയും നിറയെകുറും കഥകള്‍.

മന്‍സുര്‍ said...

ആഡൂരാന്‍

എത്ര മനോഹരം ഈ വരികള്‍ യെങ്കിലും
ഉരുകുന്നുവെന്‍ ഉള്ളം
അമ്മ തന്‍ ഓര്‍മ്മകള്‍
ഇവിടെ വീണ്ടും ഉണരുന്നു

അഭിനന്ദനങ്ങള്‍

ആഡൂരാന്‍ said...

ചേട്ടായി, ആ സത്യം ഓര്‍ക്കണം.. നന്ദി

കിനാവ്, ശ്രമിക്കാം..നന്ദി

മന്‍സൂര്‍, അമ്മയെപ്പറ്റിയെഴുമ്പോല്‍ എന്‍ മനം നീറ്റുന്നു.. നന്ദി

simy nazareth said...

അവസാനത്തെ വാക്യം കലക്കിക്കളഞ്ഞല്ലോ! നന്നായിട്ടുണ്ട്.

SHAN ALPY said...

നമുക്കു മറക്കതിരിക്കുക
വീണ്ടും വ്രതശുദ്ധിയുടെ നാളുകള്
നേരുന്നു നന്മകള്...